Saturday, October 5, 2024
Homeഇന്ത്യപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ പോലീസിൽ പരാതി നൽകി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ പോലീസിൽ പരാതി നൽകി

ന്യൂഡൽഹി :- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടേയും സഖ്യകക്ഷികളുടേയും നേതാക്കളുടെ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കേന്ദ്രമന്ത്രി രവ്നീത് ബിട്ടു, ഉത്തർ പ്രദേശിലെ മന്ത്രി രഘുരാജ് സിങ്, മഹാരാഷ്ട്രയിലെ ശിവസേന എംഎൽഎ അടക്കം നാലു എൻ ഡി എ നേതാക്കൾക്കെതിരെയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി

ഡൽഹി തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ആയിരുന്നു ബിജെപി നേതാക്കളുടെ ഭീഷണി പരാമർശങ്ങൾ.

കേന്ദ്രമന്ത്രിയടക്കമുള്ളവർ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. രാഹുൽ ഗാന്ധി അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തുന്നത് ബിജെപി നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും അവർ രാഹുലിനെ വകവരുത്താൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയെ ഭീഷണിപെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments