Wednesday, June 17, 2026
Homeഅമേരിക്കഷെയ്ൻ വി തോമസ് (20) വാഹന അപകടത്തിൽ മരിച്ചു

ഷെയ്ൻ വി തോമസ് (20) വാഹന അപകടത്തിൽ മരിച്ചു

ബോസി ചാണ്ടപ്പിള്ള

വാർമിൻസ്റ്റർ :- ഫിലഡൽഫിയാ വാർമിൻസ്റ്റർ നിവാസിയും, എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ തോമസ് വർഗീസിന്റെയും (ഷാജി പുളിക്കച്ചിറ) പരേതയായ സിൽജി തോമസിന്റെയും മകൻ ഷെയ്ൻ വറുഗീസ് തോമസ് (20) വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഫിലഡൽഫിയാ കൗണ്ടി ലൈനിലുള്ള ഡെൽമോണ്ട് അവന്യുവിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ഓട്ടോ മെക്കാനിക്കായി ജോലി ചെയ്യുന്ന ഷെയ്ൻ, ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന വാഹനം ബൈക്കിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിച്ച വിവരം. ഷെൽബി തോമസ്, ഷീൻ എം തോമസ് എന്നിവർ സഹോദരിമാരാണ്. അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

പരേതന്റെ പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഏപ്രിൽ 28, 2025 തിങ്കളാഴ്ച ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX
CHURCH,1009 UNRUH AVE, PHILADELPHIA, PA 19111) തിങ്കളാഴ്ച രാവിലെ 9:00 AM മുതൽ 12:30 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ , സംസ്ക്കാരവും നടക്കും. (FOREST HILL CEMETERY, 25 BYBERRY RD, HUNTINGDON VALLEY, PA 19006).

വാർത്ത: ബോസി ചാണ്ടപ്പിള്ള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com