Saturday, October 5, 2024
Homeഅമേരിക്കഈജിപ്തിലെ ഗീസയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യ ഭര്‍ത്താവിനെ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക്...

ഈജിപ്തിലെ ഗീസയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യ ഭര്‍ത്താവിനെ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി

കെയ്റോ: ഈജിപ്തിലെ ഗീസയിൽ ഭാര്യ ഭര്‍ത്താവിനെ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. അഞ്ചാം നിലയിലുള്ള വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ താഴേക്ക് എറിഞ്ഞത്. യുവതിയെ അറസ്റ്റ് ചെയ്തു.

താഴേക്ക് വീണ യുവാവ് ഇളയ മകന്‍റെ കണ്‍മുമ്പില്‍ തല്‍ക്ഷണം മരണപ്പെട്ടു. ഗിസയിലെ ഹരം ഏരിയയിലുണ്ടായ സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ച ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഈജിപ്തുകാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്‍റെ തലയോട് തകര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാവുകയും അസ്ഥികള്‍ ഒടിയുകയും ചെയ്തിരുന്നു. ഭർത്താവിൻറെ പെൻഷൻ നേരത്തെ തീർപ്പാക്കുന്നതിനെ ചൊല്ലിയാണ് ഇരുവരും വഴക്കുണ്ടാക്കിയതെന്നും തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ താഴേക്ക് എറിയുകയായിരുന്നെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. മരണകാരണം നിര്‍ണയിക്കാന്‍ മൃതദേഹം പോസ്റ്റോമോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments