Tuesday, September 1, 2026
Homeകേരളംതരൂരിനെ പിന്തുണച്ച് SNDP യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തരൂരിനെ പിന്തുണച്ച് SNDP യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തരൂരിനെ പിന്തുണച്ച് SNDP യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്നയാളല്ലെന്നും
അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തിലുള്ള സത്യം പറഞ്ഞതാണെന്നും അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാധ്യമ
പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

അഭിപ്രായം പറഞ്ഞതോടെ അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുകയാണ്. പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവ ശൈലിയാണ്. നല്ലതു ചെയ്താൽ നല്ലതെന്ന് പറയണം. അതാണ് പരിഷ്കൃത സംസ്കാരം.

മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ്
മോഹിക്കേണ്ടെന്നും
കോൺഗ്രസിൽ മുഖ്യമന്ത്രി മോഹികളായി
ഒരുപാട് പേരുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരുമെന്നും നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധ്യത ഇടതുപക്ഷത്തിനാണെന്നും വെള്ളാപ്പള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ