Tuesday, September 1, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്തു ഇന്നും സ്വർണ വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. പവന് 240 രൂപ കൂടി ഉയർന്ന് 63,760 രൂപയാണ് ഇന്നത്തെ നിരക്ക്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 7970 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,521 രൂപയാണ് വില. വെള്ളിവിലയിൽ മാറ്റമില്ല.

ഒരു ഗ്രാം വെള്ളിക്ക് 107 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകണം.

പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്ന് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് കാരണം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യകത വർധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ