Tuesday, September 1, 2026
Homeകേരളംഅച്ചന്‍കോവില്‍ നദിയില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മരണപ്പെട്ടു

അച്ചന്‍കോവില്‍ നദിയില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മരണപ്പെട്ടു

പത്തനംതിട്ട ഓമല്ലൂരിൽ മുള്ളാനിക്കാട് വലിയപള്ളിക്ക് സമീപമുള്ള അച്ചന്‍കോവില്‍ നദിയിലെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഓമല്ലൂർ ആര്യഭവൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരണപ്പെട്ടത് .

സമീപത്തെ ടർഫിൽ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം എത്തിയതാണ് വിദ്യാർഥികൾ.ഇവിടെ ഫുട്ബോൾ കളിച്ചശേഷം ശ്രീശരണും ഏബലും മറ്റു രണ്ടു കുട്ടികളും ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. പിന്നാലെ നാലുപേരും ഒഴുക്കിൽപ്പെട്ടു.

ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്സും സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ