കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വെച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റിയ മൂന്നിയൂർ ആലിൻചുവട് സ്വദേശി വടക്കൻ ജാഫർ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ആയിരുന്നു അന്ത്യം. കൊണ്ടോട്ടിയിൽ വച്ച് ജാഫർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
പിതാവ്-പരേതനായ വടക്കൻ മൊയ്തീൻകുട്ടി, മാതാവ്-പരേതയായ പാത്തുമ്മു, ഭാര്യ: സുഹറ, മക്കൾ: മുഹമ്മദ് നൗഷാദ്, മുഹമ്മദ് തമീം, ഫാത്തിമാ ഫർസാന, മുഹ്സിന , മുർഷിദ.മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ.



