Tuesday, September 1, 2026
Homeകേരളംടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു 

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു 

പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴിസോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണമായി തകർന്നിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ കാറും ബസും മറിഞ്ഞു. 18 ബസ് യാത്രക്കാർക്കും പരുക്കുണ്ട്. ഏർക്കാടേയ്ക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ