അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന യുവാവിനെ മറ്റൊരു ബലാത്സംഗ കേസിൽ ജീവപര്യന്തം കഠിന തടവും 122000 പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നൂറനാട് പാലമേൽ കാവിലമ്മക്കാവ് ചിട്ടിശ്ശേരി വീട്ടിൽ ശക്തി(20)യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി.മഞ്ചിത്ത് വീണ്ടും ശിക്ഷിച്ചത്.
ഒരാഴ്ച മുൻപ് ഇതേ കോടതി ശക്തിയെ 40 വർഷം കഠിന തടവിനും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. അടൂർ എസ്.എച്ച്.ഒ.ആയിരുന്ന എസ്.ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.സ്മിത ജോൺ ഹാജരായി.