Monday, December 23, 2024
Homeകേരളംകാറിൽ കയറ്റി മോശമായി പെരുമാറി; പിറവത്തെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെത്തിരെ പീഡന പരാതി.

കാറിൽ കയറ്റി മോശമായി പെരുമാറി; പിറവത്തെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെത്തിരെ പീഡന പരാതി.

പിറവം : എയ്ഡഡ് സ്കൂളിലെ അധ്യാപകനെത്തിരെ പീഡന പരാതി. അതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം അധ്യാപകൻ കാറിൽ കയറ്റി മോശമായി പെരുമാറിയെന്ന് കൂട്ടുക്കാരിയോട് പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞത്തോടെ അധ്യാപകന്റെ വാഹനം ഇവർ ആക്രമിച്ചിരുന്നു.

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അധ്യാപകരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാനും , ഇരയെ സ്വാധീനിക്കാനും ശ്രമമുണ്ടായതായി ആരോപണം ഉയർന്നു.

പരാതിയിൽ ഇടപ്പെടുന്നവരും കൂട്ട് പ്രതിയാവുമെന്ന നിയമപദേശം വന്നത്തോടെ പലരും പിന്മാറുകയായിരുന്നു. പരാതി കിട്ടിയത്തായി പോലീസ് അറിയിച്ചു. തുടർ നടപടി ഇന്ന് ഉണ്ടാവുമെന്ന് അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments