Tuesday, September 1, 2026
Homeകേരളംതിരുവനന്തപുരത്തു വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ്; ഐടി എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി...

തിരുവനന്തപുരത്തു വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ്; ഐടി എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ

തിരുവനന്തപുരത്ത് വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ് വ‍ഴി ഐടി എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന ആളെ വാട്സ്ആപിലൂടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത്, വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ചു.

പിന്നീട് പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് സംഘം പരാതിക്കാരനെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്തു. വന്‍തുകകള്‍ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.

പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ