Thursday, December 5, 2024
Homeകേരളംഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: ​ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

ഇന്നലെ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനാൽ അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ മകനെ കണ്ടത്. ഒറ്റപ്പാലം താലൂക്കിൽ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു സഹോദരൻ. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനാൽ അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ മകനെ കണ്ടത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments