Wednesday, June 24, 2026
Homeഇന്ത്യകടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ഇന്ന്.

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ഇന്ന്.

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മില്‍ ഇന്ന് ചർച്ച ചെയ്യും.കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയില്‍ സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ചർച്ച. രാവിലെ 11 മണിക്ക് ധനമന്ത്രാലയത്തിലാണ് ചർച്ച.

ഉദ്യോഗസ്ഥതല ചർച്ച ആയതിനാല്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാള്‍ അടക്കമുള്ളവരും പങ്കെടുക്കും.

പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാൻ കേരളത്തിന്‌ അർഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് നല്‍കാൻ കോടതി നിർദേശിച്ചിരുന്നു. കൂടുതല്‍ തുക എടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും ചർച്ച നടത്തണമെന്നായിരുന്നു കോടതി നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com