Tuesday, September 1, 2026
Homeകേരളംആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്.

ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്.

ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്‍പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.

തിരുവാണിയൂർ പൊതുശ്മശാനത്തിലാകും സംസ്കാരം നടക്കുക. കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാർ ആയിരിക്കും മൃതദേഹം ഏറ്റെടുക്കുക.അതേസമയം കുഞ്ഞിൻ്റെ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

പിന്നീടാണ് കുട്ടിയെ പു‍ഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊ‍ഴി നല്‍കിയത്. തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ