Saturday, May 30, 2026
Homeകേരളംവിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

വിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെ.സി അനീഷിനെയാണ് 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് ഡിഡിഇ സി മനോജ് കുമാറിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നത്. തന്റെ മകനെ മർദ്ദിച്ചുവെന്ന് കാണിച്ച് ഒൻപതാം തരം വിദ്യാർത്ഥിയായ അലൻ ഷൈജുവിന്റെ പിതാവാണ് അധികൃതർക്ക് പരാതി നൽകിയത്. മർദ്ദനത്തെ തുടർന്ന് അലന് തോളെല്ലിന് പരിക്കേറ്റെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകനിൽ നിന്ന് വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ലാസ് നടക്കുന്നതിനിടയിൽ സമീപത്ത് ഇരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകൻ അടിച്ചത് എന്നാണ് ഉയരുന്ന ആരോപണം. ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയപ്പോൾ അധ്യാപകൻ അടിച്ച സ്ഥലത്തെ പാട് അലൻ സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കുകയും അവർ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com