Wednesday, May 20, 2026
Homeകേരളംശബരിമലയിൽ വൻ ഭക്ത ജന തിരക്ക്: വരുമാനം 41.6 കോടി രൂപയായി വർദ്ധിച്ചു

ശബരിമലയിൽ വൻ ഭക്ത ജന തിരക്ക്: വരുമാനം 41.6 കോടി രൂപയായി വർദ്ധിച്ചു

ശബരിമല :- ശബരിമലയിൽ കഴിഞ്ഞവർഷം ഇതേ സമയത്തേക്കാളും 3 ലക്ഷം തീർത്ഥാടകർ അധികമായി എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻറ് എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.9 ദിവസം കൊണ്ട് 6, 12, 290 ഭക്തരാണ്  എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം 28.3 കോടിയായിരുന്നു വരുമാനം. എന്നാൽ ഈ വർഷം അത് 41.6 കോടി രൂപയായി വർദ്ധിച്ചു.

നടവരവിൽ 13 കോടി രൂപയുടെ വർദ്ധനവുണ്ടായി.ശബരിമല തീർത്ഥാടനം ഇതുവരെ തൃപ്തികരമാണ്. മുൻ കരുതൽ സഹായമായി. തിരക്കു നിയന്ത്രണം ഫലപ്രദമാണെന്നും പോലീസ് ഇടപെടൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18ാം പടിയിലൂടെ ഒരു മിനിട്ടിൽ 80 പേരാണ് കടന്നു പോകുന്നത്. ഭക്തർക്കുള്ള അരവണ യഥേഷ്ടം ലഭ്യമാണ്. കരുതൽ അരവണ ശേഖരം ആവശ്യത്തിനുണ്ട്. എത്ര ഭക്തർ വന്നാലും തത്സമയ ഓൺലൈൻ ബുക്കിംഗിലൂടെ ദർശനം നടത്താമെന്നും ആധാറോ പകർപ്പോ കയ്യിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുടിക്കെട്ടിൽ ഇപ്പോഴും പ്ളാസ്റ്റിക്ക് കൊണ്ടുവരുന്നവർ ഉണ്ടെന്നും പ്ലാസ്റ്റിക് സന്നിധാനത്തേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പമ്പയിൽ തുണി ഒഴുക്കുന്നത് ആചാരമായി മാറുകയാണെന്നും ഇത് അനാചാരമാണെന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com