Monday, January 13, 2025
Homeകേരളംപൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു: അവസാന തീയതി നവംബർ 10 വരെ

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു: അവസാന തീയതി നവംബർ 10 വരെ

കൊച്ചി: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെയാണ് നടക്കുക. തിരുവനന്തപുരം ജില്ലയിൽ വച്ച് ആയിരിക്കും പരിപാടി നടത്തും. ഇതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചത്

വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.24 വേദികളിലായിട്ടാണ് മത്സരങ്ങൾ‌ നടക്കുക. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം.നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു.

എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ”കേരള സ്‌കൂൾ കലോത്സവം 2024-25′ എന്ന് രേഖപ്പെടുത്തണം. ലോഗോ നവംബർ 10ന് വൈകിട്ട് 5നകം ഷിബു. ആർ.എസ്., പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തിൽ ലഭിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments