മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് മരണം സംഭവിച്ചത്.
മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി എട്ടു മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും.



