Wednesday, April 15, 2026
Homeകേരളംമരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ.

മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു; രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ.

തൃശൂർ : നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

ഇവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച കേസിൽ കൂട്ടുപ്രതികളായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com