Saturday, June 27, 2026
Homeകേരളം17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം; കമിതാക്കളായ 2 പേർ അറസ്റ്റിൽ.

17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം; കമിതാക്കളായ 2 പേർ അറസ്റ്റിൽ.

കോഴിക്കോട്: ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആസാം സ്വദേശിനിയായ 17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശ്യാസം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കമിതാക്കളായ രണ്ടുപേർ അറസ്റ്റിൽ . ആസാം സ്വദേശികളായ ഫുർഖാൻ അലി (26), അഖിമ ഖാദുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് സംഘം ഒഡീഷയിൽ നിന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തത് .

പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം മൂഖേന ബന്ധം സ്ഥാപിക്കുകയും കേരളത്തിൽ വീട്ടുജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും കോഴിക്കോട്ടെത്തിക്കുകയായിരുന്നു .പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിൽ താമസിപ്പിക്കുകയും മുറിയിൽ പൂട്ടിയിട്ട് അനാശാസ്യം നടത്തുകയും പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്‌തുവെന്ന് പോലീസ് പറഞ്ഞു.

ടൗൺ ഇൻസ്പെക്റ്റർ ജിതേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്. ഇ. പി .ഒ വന്ദന, സി പി ഒ മാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എ .എസ് .ഐ അനൂപ്, സി.പി. ഒ സാജിദ്, ഡി . എച് .ക്യു സി.പി.ഒ അമീൻ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത‌ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com