Monday, October 28, 2024
Homeകേരളംകോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

കോട്ടയം :-കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജും (49) ഭാര്യ പ്രസന്നയും ആണ് മരിച്ചത്.  എംസി റോഡിൽ മണിപ്പുഴയിൽ വെച്ചായിരുന്നു അപകടം.

മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്.  ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്.   ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments