Tuesday, September 1, 2026
Homeഅമേരിക്കഗസൽ സന്ധ്യ പെയ്തിറങ്ങി

ഗസൽ സന്ധ്യ പെയ്തിറങ്ങി

രവി കൊമ്മേരി, യുഎഇ .

ഷാർജ : മഹാത്മാ ഗാന്ധി കൾച്ചറൽഫോറം ഷാർജ സംഘടിപ്പിച്ച ഗസൽ നൈറ്റ്‌ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു, ജനപങ്കാളിതം കൊണ്ട് ശ്രദ്ധേയമായ ഗസൽ സന്ധ്യ പ്രശസ്ത ഗസൽ ഗായകൻ ഷാരിഫ് കണ്ണൂർ നയിച്ചു, ഐഡിയ സ്റ്റാർ സിഗർ ഗായിക ശ്രീഷയും പങ്കെടുത്തു.

ആഗസ്റ്റ് 30-ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുന്ന ‘ എംജി സി എഫ് ധ്വനി തരംഗം 2025″ മെഘാ പ്രോഗ്രാമിൻ്റെ കേളികൊട്ടായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും സാസ്‌കാരിക സമ്മേളനവും നടന്നു.

നമ്മൾ പ്രവാസ ഭൂമിയിൽ അനുഭവിക്കുന്ന സമ്മർദ്ധങ്ങളുടെ അതിജീവനത്തിന് കലാസപര്യകൾ ഏറെ അനുഗ്രഹമാവുന്നു എന്നും കുട്ടികൾ ഉൾപ്പെടുന്ന കലാ സായാഹ്നങ്ങൾ ഏറെ പ്രസക്തം എന്നും സംസ്‍കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്ങര അഭിപ്രായപെട്ടു,

ചടങ്ങിൽ എം ജി സി എഫ് പ്രസിഡന്റ് പന്ത്രോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ പാലക്കാട്‌ സ്വാഗതവും, രഘുനാഥ് വെങ്കിടങ്ങ് നന്ദിയും പറഞ്ഞു. അഡ്വ. സന്തോഷ് കെ നായർ ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അഡ്വ. വൈ ഏ റഹീം, ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. പ്രമോദ് മഹാജൻ, റെജി മോഹൻ നായർ, അനിൽ നായർ, അഡ്വ. ഷാജഹാൻ തുടങ്ങിയവർ ആശംസകൾ നേർന്നു, കൂടാതെ രജനൻ, സുരേന്ദ്രൻ വി.കെ. അനൂപ്, ശിവദാസൻ , കുഞ്ഞിമോൻ, ഷാഗിൻ, ബിനോ സക്കറിയ, പ്രദീപ് ദേവദാസ്, പ്രജീഷ്, ഫൗസിയാ , നിമ്മി ജോസ്, പുഷ്പരാജൻ, ലീല ആൻ്റെണി , പ്രീന തുടങ്ങിയവർ നേതൃത്വം നല്കി.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ