Monday, August 31, 2026
Homeകേരളംകാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീ കൊളുത്തുകയായിരുന്നു വെന്നാണ് പൊലീസ് അറിയിച്ചത്.

വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പ്രതിയുടെ മറ്റൊരു സഹോദരൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. പ്രതി കെട്ടിട നിർമാണ തൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ