Monday, August 31, 2026
Homeകേരളംsir..എന്റെ ജീവിതം നശിച്ചു.. ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്.

sir..എന്റെ ജീവിതം നശിച്ചു.. ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്.

താനൂർ: ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
വർഷങ്ങളായി താൻ ലഹരി ഉപയയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.

ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ലഹരിയിൽ നിന്നും ഒരു മോചനം ആവശ്യമാണെന്നും പൊലീസ് സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ.

കുറച്ചു ദിവസമായി താനൂർ പൊലീസ് ലഹരിക്കെതിരായിട്ടുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്.
ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ