Monday, August 31, 2026
Homeകേരളംതാരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ല: നടൻ അനൂപ് ചന്ദ്രൻ

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ല: നടൻ അനൂപ് ചന്ദ്രൻ

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരാണ് മാറിനിൽക്കേണ്ടത് എല്ലാവരും രാജിവെച്ചത് അവഹേളിക്കലായി മാറി. അതിനോട് യോജിക്കാനാവില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

കൂട്ടരാജി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല അത് ഞാൻ പ്രതീക്ഷിച്ചില്ല. ഈ കമ്മിറ്റിക്ക് വോട്ട് ചെയ്തവരെയും സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപഹേളിക്കുന്നതായി മാറി കൂട്ടരാജി. ആരോപണ വിധേയർ മാറി നിൽക്കട്ടെ എന്തിനാണ് എല്ലാവരും രാജിവെക്കുന്നത്?. ഇതിനോട് യോജിക്കാൻ കഴിയില്ല ഇത് അപമാനിക്കലാണ്’, അനൂപ് പറ‍ഞ്ഞു.

യോ​ഗത്തിൽ വിമർശനമുന്നയിച്ച ജ​ഗദീഷിനെതിരെയും അനൂപ് പ്രതികരിച്ചു. ജഗദീഷിന്റെ നിലപാടാണ് ദുരന്തമുണ്ടാക്കിയതെന്നും ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

മോഹൻലാലാണ് അമ്മ സംഘടനയുടെ നാഥൻ. അദ്ദേഹത്തിന്റെ നന്മയാണ് സംഘടനയെ നിലനിർത്തുന്നത്. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

അമ്മയുടെ നേതൃത്വത്തിലേക്ക് ഇനി ശേഷിയുള്ളവർ വരട്ടെ. യുവ നേതൃനിര ഉണ്ടായാൽ നന്നായി. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം പക്ഷേ അവർ യോഗങ്ങളിൽ എത്ര വരുന്നു എന്നത് പരിശോധിക്കണം. മുകേഷ് മാറിനിൽക്കണമോ എന്ന് സർക്കാർ തീരുമനിക്കട്ടെ.

ആരോപണ വിധേയരായവർ മാറിനിൽക്കണമെന്നാണ് അഭിപ്രായം, അദ്ദേഹം വ്യക്തമാക്കി. നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹൻലാൽ രാജിവെച്ചത്. 17 ഭരണസമിതി അംഗങ്ങളും രാജി വെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ