Tuesday, September 17, 2024
Homeനാട്ടുവാർത്തസീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും

സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും

കോന്നി :സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും. .പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഭലമാകുന്നത്.അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത് .

നിലവിൽ 4മീറ്റർ മാത്രം വീതിയുള്ള പാലം പൊളിച്ചു 11മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ഓണത്തിന് ശേഷം നിർമ്മാണപ്രവർത്തികൾ ആരംഭിക്കും. നിലവിലുള്ളതിൽ നിന്നും ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ചു റോഡുകൾ കൂടി യഥർഥ്യമാകുന്നത്തോടെ സീതത്തോടിന്റ മുഖചായതന്നെ മാറും.

ശബരിമല, നിലക്കൽ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം നില്‍ക്കുന്നത്. മൂഴിയാർ ശബരിഗിരി, സീതത്തോട് കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകാരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യഥാർത്ഥയമാകുന്നത്തോടെ ദീർഘനാളുകളായുള്ള ജനങ്ങളുടെ സ്വപ്നം കൂടി പൂർത്തീകരിക്കപെടുന്നത്.

കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യു ആൻഡ് കമ്പനിയാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. 3 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. വിശദമായപ്ലാനും അപ്രോച്ചു റോഡ് സർവ്വേരേഖകളും എം എൽ എ യുടെ നേതൃത്വത്തിൽ പരിശോധിച്ചു .
യോഗത്തിൽ എൽ എൽ എ ക്ക് പുറമെ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ടി ഈശോ,
കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദീപ,അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മനേഷ് പി വി, അസി.എഞ്ചിനീയർ കലേഷ്, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments