Saturday, October 12, 2024
Homeകേരളംഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിജെപിയുടെ നിഗൂഢ അജണ്ട: എംഎം ഹസൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിജെപിയുടെ നിഗൂഢ അജണ്ട: എംഎം ഹസൻ

തിരുവനന്തപുരം: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പരിപാടി ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മതരാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയും ആയിരുന്ന ജോർജ് മേഴ്സിയറുടെ 4-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ശുപാർശ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറലിസത്തെ തകർക്കും. അപ്രായോഗികവും അശാസ്ത്രീയവുമായ കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ രാജ്യത്തെ ശതകോടികൾ വരുന്ന ജനാധിപത്യ വിശ്വാസികൾ പരാജയപ്പെടുത്തും.

വൈവിധ്യങ്ങളും പ്രാദേശികഘടകങ്ങളെയും ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങൾ അടങ്ങുന്നതാണ് നമ്മുടെ രാഷ്ട്രം. ഫെഡറൽ ഭരണ സംവിധാനത്തെ തകർത്ത് യൂണിറ്ററി ഭരണ സംവിധാനം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രസിഡൻഷ്യൽ ഫോറം ഓഫ് ഡെമോക്രസിയായി മാറ്റാനുള്ള മോദിയുടെയും അമിത്ഷായുടെയും അതിമോഹത്തെ രാജ്യത്തെ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി എതിർത്ത് പരാജയപ്പെടുത്തുമെന്നും എം എം ഹസ്സൻ പറഞ്ഞു.അതെസമയം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ മുസ്‌ലിം ലീഗ്‌ എം പിമാർ ഇടപടലുകൾ നടത്തിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിൽ നടക്കില്ലെന്നും ബിജെപിക്ക് ഇത് നടപ്പാക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments