Monday, May 11, 2026
Homeകേരളംമുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു.

മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു.

തിരുവല്ല: തിരുവല്ലയിലെ ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറിയ ശേഷം 73കാരിയുടെ രണ്ട് പവൻ വരുന്ന സ്വർണമാല മോഷ്ടിച്ചു കടന്നു.ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്.

ഇന്ന് രാവിലെ എട്ടരയേടെയായിരുന്നു സംഭവം. വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു.സംഭവ സമയം 80കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മരുമകൾ മക്കളെ സ്കൂളിൽ വിടാൻ പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.പ്രദേശത്തേത് അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com