Monday, August 31, 2026
Homeഅമേരിക്ക12 മണിക്കൂർ ദൃശ്യ സംഗീത വിസ്മയമൊരുക്കി ഇൻഡോ അമേരിക്കൻ ഫെസ്റ്റ് ചരിത്ര സംഭവമായി

12 മണിക്കൂർ ദൃശ്യ സംഗീത വിസ്മയമൊരുക്കി ഇൻഡോ അമേരിക്കൻ ഫെസ്റ്റ് ചരിത്ര സംഭവമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: മെയ് 24 ശനിയാഴ്ച രാവിലെ 11 മണി രാത്രി 11 വരെ നീണ്ട ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടതും ശ്രദ്ധേയവുമായി മാറി.

ഒന്നിനൊന്നു മെച്ചപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, കാണികളിൽ വർണ വിസ്മയം തീർത്ത മെയ് ക്വീൻ സൗന്ദര്യ മത്സരം, പുരസ്‌കാര ദാന ചടങ്ങുകൾ, TISAC വടംവലി കിക്ക് ഓഫ്‌, WMC കിക്ക്‌ ഓഫ്, ബ്രസീലിയൻ ഡാൻസ്, ഏറ്റവും ഒടുവിൽ 2000 ൽ പരം സംഗീതാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ന്യൂജെൻ ഗായകൻ “ഷാൻ റഹ്‌മാൻ” ഷോ – രാത്രി 11 മണിക്ക് ഇൻഡോ ഫെസ്റ്റിന് തിരശീല വീണപ്പോൾ ഹൂസ്റ്റണിലെ പ്രവാസി പരിപാടികളുടെ ചരിത്രത്തിൽ വേറിട്ട അനുഭവം നൽകി ചരിത്രത്തിൽ ഇടം പിടിച്ചു. ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിലൊന്നായ GSH Event Center ൽ രാവിലെ മുതൽ തന്നെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കടന്നു വന്നു കൊണ്ടിരുന്നു.

ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പ്രഖ്യാപിച്ച കർമ്മശ്രേഷ്ഠ അവാർഡ് ഏറ്റു വാങ്ങാനെത്തിയ രമേശ് ചെന്നിത്തല എംഎൽഎ യുടെ സാന്നിധ്യം പൂർണ സമയം ഉണ്ടായിരുന്നുവെന്നതാണ് ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി. മുഖ്യ സംഘാടകൻ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ ചെന്നിത്തലയെ സമ്മേളന നഗറിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് രാവിലെ 11 മണിക്ക് 40 ൽ പരം ബിസിനസ് സ്റ്റാൾ ആൻഡ് എക്സിബിഷൻ ചെന്നിത്തല ഉത്‌ഘാടനം ചെയ്തു.

12 മണിയ്ക്ക് ജെയിംസ് കൂടൽ സ്വാഗതം ആശംസിച്ചു. പ്രവാസി സമ്മിറ്റ് ആരംഭിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് പ്രമുഖ വ്യക്തിത്വത്തങ്ങൾ സംസാരിച്ചു. തോമസ് മൊട്ടക്കൽ ( WMC President), സജിമോൻ ആന്റണി (Fokana President) ബേബി മണക്കുന്നേൽ ( FOMAA President) ഡോ.ബാബു സ്റ്റീഫൻ, സ്റ്റാൻലി ജോർജ്, ഈപ്പൻ കുര്യൻ തിരുവല്ല, കെ.പി വിജയൻ തിരുവല്ല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബിസിനസ് സമ്മിറ്റ് നടന്നു. അലക്സ് ബാരാക്, സുകേഷ് ഗോവിന്ദൻ, ജോൺ വര്ഗീസ്, ആശ ജിൻസി, ജോൺ ബാബു, സോണി ജോസഫ്, ജോർജ് ജോസഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. തുടർന്ന് “MEET THE LEADER, ASK A QUESTION” പരിപാടിയിൽ സദസിൽ നിന്നുയർന്ന എല്ലാ ചോദ്യങ്ങൾക്കും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം നഴ്സസ് അസോസിയഷൻ, WMC എന്നീ സംഘടനകളുടെ പ്രത്യേക സമ്മേളനങ്ങൾ നടന്നു. 4 മണിക്ക് ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ നടന്ന “MAY QUEEN” സൗന്ദര്യ മത്സരം ദൃശ്യ വിസ്മയം നൽകി. തുടർന്ന് പുരസ്‌കാര ദാന സമ്മേളനത്തിൽ പ്രമുഖ വ്യക്തികളെ അവാർഡ് നൽകി ആദരിച്ചു. രമേശ് ചെന്നിത്തലയ്ക്കു കർമ്മ ശ്രേഷ്ഠ പുരസ്‌കാരം, ഡോ. ബാബു സ്റ്റീഫന് കർമ്മശ്രീ അവാർഡും കെ.പി. വിജയന് സേവന ശ്രീ അവാർഡും നൽകി. മറ്റു നിരവധി വ്യക്തിത്വങ്ങളേയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ഡബ്ലിയുഎംസി, ഫൊക്കാന, ഫോമാ, ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ എന്നെ സംഘടനകളോടൊപ്പം ഹെൽത്ത് കെയർ അവാർഡുകൾ, കമ്മ്യൂണിറ്റി അവാർഡുകൾ, മീഡിയ അവാർഡുകൾ നിരവധി വ്യക്തിത്വങ്ങളെയും ആദരിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ജഡ്ജ്. കെ.പി.ജോർജ്, മേയർ റോബിൻ ഇലക്കാട്ടു, മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, മാഗ് പ്രസിഡണ്ട് ജോസ്. കെ. ജോൺ തുടങ്ങിയവർ ആദിയോടന്തം ചടങ്ങുകളിൽ പങ്കെടുത്തു.

ജീമോൻ റാന്നി, ലക്ഷ്മി പീറ്റർ എന്നിവർ നേതൃത്വം നൽകിയ എംസി പാനലിൽ ഡോ. റെയ്ന റോക്ക്. ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവരും
പരിപാടികൾ നിയന്ത്രിച്ചു. ഹൂസ്റ്റനിൽ ജനഹൃദങ്ങളിൽ ഇടം പിടിച്ച ഇങ്ങനെയൊരു മുഴു ദിന പരിപാടി ആദ്യ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ പറഞ്ഞു. ജെയിംസ് കൂടൽ, ജിജു കുളങ്ങര, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ, ഷിബി റോയ്, സഖറിയാ കോശി, ജിൻസ് മാത്യു, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളത്തുമഠം, ലക്ഷ്മി പീറ്റർ, ഡോ. റെയ്‌ന റോക്ക്, ഷീല ചെറു. ഫിലിപ്പ് പതാലിൽ, ജോജി ജോസഫ്, വാവച്ചൻ മത്തായി, ബിജു ചാലക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടക സമിതി ഫെസ്റ്റിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.

ജോയൽ – ശ്യാം – വിഷ്ണു ടീം, വീഡിയോ ഫോട്ടോഗ്രാഫിയ്ക്ക് നേതുത്വം നൽകി. ജോർജ്‌ തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യു ( കൈരളി) ഫിന്നി രാജു ( ഹാർവെസ്റ്റ്‌ ടിവി), മല്ലു കഫേ റേഡിയോ, ആശ റേഡിയോ, ദക്ഷിൺ റേഡിയോ, തുടങ്ങിയവർ വീഡിയോ ആൻഡ് ഫോട്ടോഗ്രാഫിയ്ക്ക് നേതുത്വം നൽകി.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ