Sunday, July 19, 2026
Homeഅമേരിക്കമാതൃദിനാഘോഷം അവിസ്മരണീയമാക്കി ബെൻസേലേം അഡൽറ്റ് ഡേ കെയർ.

മാതൃദിനാഘോഷം അവിസ്മരണീയമാക്കി ബെൻസേലേം അഡൽറ്റ് ഡേ കെയർ.

ജോജിമോൾ തോമസ്

വാർദ്ധ്യക്കത്തിലുള്ള മാതാപിതാക്കൾക്കായി ആധുനീക സംവിദാനങ്ങളോടുകൂടിയുള്ള കെട്ടിട സമുച്ചയത്തിൽ ഒരു പകൽ വീടായി ആശ്വാസമേകുന്ന ബെൻസേലേം അഡൽറ്റ് ഡേ കെയറിൽ ഈ മാസം പതിമൂന്നാംതീയതി, ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ മദേഴ്‌സ് ഡേ ആഘോഷിച്ചു.

ഡേ കെയറിന്റെ ഉടമസ്ഥരായ ജാക്ക് പട്ടേലിന്റെയും ഡിംപിൾ പട്ടേലിന്റെയും നേതൃത്വത്തിലും വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായിയുടെ സാന്നിധ്യത്തിലും നടന്ന ആഘോഷപരിപാടികൾ ഡേ കെയർ ആശ്രിതർക്കും പരിപാലകർക്കും ഒരു അവിസ്മരണീയ മുഹൂർത്തമായി.

നൈനാൻ മത്തായിയുടെ ഉപക്രമപ്രസംഗത്തോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. മാതൃത്വത്തിന്റെ മഹത്ത്വത്തെക്കുറിച്ചും സാമൂഹ്യ നന്മക്കു ഊന്നൽ നല്കികൊണ്ടുമുള്ള അദ്ദേഹത്തിന്റെ സന്ദേശം പങ്കെടുത്ത എല്ലാവര്ക്കും പ്രചോദനവും ഊഷ്മളവുമായ അനുഭവമായി തീർന്നു.

ഡേ കെയറിലെ അമ്മമാരുടെ വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾ കൂടുതൽ വർണ്ണശബളമാക്കി. ലിസി സാമുവലിന്റെ പ്രാർത്ഥന ഗാനവും സാറാമ്മ ചെറിയാന്റെ മാതൃസ്നേഹത്തെകുറിച്ചുള്ള കഥയും വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് നോർത്ത് ഇന്ത്യൻ അമ്മമാരായ ഇന്ദിരാ പട്ടേലും മഞ്ജുളാ പട്ടേലും മനോഹരമായി ഗാനങ്ങൾ ആലപിച്ചു. കിരിത് സുത്താരിയായുടെ മാതൃദിനത്തെക്കുറിച്ചുള്ള പ്രസംഗം തൊട്ടിലിലാട്ടുന്ന അമ്മയുടെ കരങ്ങൾ എത്ര ശക്തമെന്നു ഓര്മ്മിപ്പിക്കുന്ന വാക്കുകളായിരുന്നു.

ഡേ കെയറിന്റെ ഉടമസ്ഥരായ ജാക്ക് പട്ടേലും ഡിംപിൾ പട്ടേലും വേൾഡ് മലയാളീ കൌൺസിൽ ഈ വര്ഷം ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹത്തിലേക്കായി ഗ്രാൻഡ് സ്പോൺസർ ആയി നാലായിരം ഡോളറിന്റെ ചെക്ക് നൈനാൻ മത്തായിക്ക് കൈമാറി. കാരുണ്യപ്രവർത്തനങ്ങൾക്കു വളരെയധികം സാമ്പത്തീക സഹായങ്ങൾ ചെയ്യുന്ന ഈ സ്ഥാപനത്തോടും പ്രത്യേകിച്ച് സമൂഹ വിവാഹത്തിനുള്ള സാമ്പത്തീക സഹായം നല്കിയതിലുമുള്ള സ്നേഹവും കടപ്പാടും വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ പേരിൽ നൈനാൻ മത്തായി അറിയിച്ചു

മാതൃദിനാഘോഷം അവിസ്മരണീയമാക്കിത്തീർത്ത എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അർപ്പിച്ചും സ്നേഹവിരുന്നോടുകൂടിയും ആഘോഷ പരിപാടികൾ സമാപിച്ചു.

ജോജിമോൾ തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com