Monday, August 31, 2026
Homeകേരളം*ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി*

*ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി*

ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി. ബിജോയ്‌ പറഞ്ഞു. തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സി സി ടി വി ക്യാമറകൾ ഉപയോഗപ്പെടുന്നുണ്ട്.

സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172 സി.സി.ടി.വി ക്യാമറകളാണ് ശബരിമലയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം മുതൽ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തിൽ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ