Friday, January 24, 2025
Homeഅമേരിക്കഅഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു

അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്/ തിരുവല്ല: നെടുവേലിൽ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) ശനിയാഴ്ച രാവിലെ അന്തരിച്ചു. മല്ലപ്പള്ളി കീഴ്‌വായ്പൂര് പയറ്റുകാലായില്‍ കുടുംബാംഗമാണ്. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച അംഗവും , ഡാളസിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ രാജൻ മാത്യുവിന്റെ സഹോദരനാണ് പരേതൻ

ഭാര്യ: മേപ്രാല്‍ പൂതികോട്ട് പുത്തന്‍പുരയ്ക്കല്‍ അഡ്വ. റേച്ചല്‍ പി. മാത്യു.

മക്കള്‍: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകന്‍), രശ്മി ആന്‍ തോമസ് (ASAP, Kerala) ആനന്ദ് മാത്യു തോമസ് ( ഫോട്ടോഗ്രാഫര്‍, കൊച്ചി)

മരുമക്കള്‍: ചേന്നങ്കരി വാഴക്കാട് ദീപക് അലക്‌സാണ്ടര്‍, ആനിക്കാട് കൊച്ചുവടക്കേല്‍ പ്രീതി സാറാ ജോണ്‍ (ഫെഡറല്‍ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്,

ചങ്ങനാശ്ശേരി). കെ.പി.സി.സി. അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരുവല്ല ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭൗതികശരീരം നാളെ ഞായർ (8/12/24) വൈകിട്ട് 4 നു തിരുവല്ല വള്ളംകുളത്തെ വസതിയില്‍ എത്തിക്കുന്നതാണ്. തിങ്കളാഴ്ച (9/12/24) രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 9. 30ന് തിരുവല്ല എസ്.സി.എസ് വളപ്പിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. 11.30 ന് ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: രാജൻ മാത്യു (ഡാളസ്) 469 855 2733

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments