17.1 C
New York
Monday, May 29, 2023
Home India ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ.

ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ.

രാജ്യത്തിന്റെ ആയുധശേഖരം വളർത്തുന്നതിന് ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിർദ്ദേശം നൽകിയതായി സ്റ്റേറ്റ് മീഡിയ കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ ദക്ഷിണ കൊറിയയിൽ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം.

പുതിയ തന്ത്രപരമായ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളിൽ വാർഹെഡുകൾ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ആണവായുധ പരിപാടികൾ പരിശോധിക്കുന്നതിനിടെയാണ് കിം ഇക്കാര്യം വ്യക്തമാക്കിയതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ഏത് സമയവും ആണവാക്രമണം നടത്താൻ ഉത്തര കൊറിയ തയ്യാറായിരിക്കണമെന്ന് കിം നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ പദ്ധതി തയ്യാറാക്കി ആണവായുധങ്ങളുടെ ശേഖരം വർധിപ്പിക്കണം. കൂടുതൽ കരുത്തുറ്റ ആയുധങ്ങൾ നിർമിക്കണം.അതിലൂടെ നമ്മെ ശത്രുക്കൾ ഭയക്കുമെന്നും നമ്മുടെ നാടിനെയും നാട്ടുകാരെയും അതിൻ്റെ പരമാധികാരത്തെയും ചോദ്യം ചെയ്യാൻ അവർ ഭയക്കുമെന്നും കിം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: