Monday, August 31, 2026
Homeഇന്ത്യഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു.

ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു.

റീൽസ്ചിത്രീകരിക്കാനായി ഇപ്പോൾ എന്തിനും തയ്യാറായിട്ടാണ് ആളുകൾ മുന്നോട്ട് വരുന്നത്. ഇത് വലിയ അപകടങ്ങളിലേക്കും മരണത്തിലേക്കും പലപ്പോഴും ആളുകളെ കൊണ്ടെത്തിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് സംഭവം.

പർവതങ്ങള്‍ക്കിടയിലുള്ള ഒരു മലയിടുക്കില്‍ നിന്ന് ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി വീഴുകയായിരുന്നു. പൂജ എന്ന യുവതിയാണ് വീണത്. ‘ബേപനാ പ്യാർ ഹേ’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കാല്‍തെറ്റി ആഴത്തിലേക്ക് ഉരുണ്ട് വീണു. പെണ്‍കുട്ടി സുരക്ഷിതയാണെന്നാണ് റിപ്പോർട്ടുകള്‍.

നിറയെ പുല്ലുണ്ടായിരുന്നതിനാല്‍ നിസാരമായ പരിക്കേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ പൂജ മറ്റൊരു വീഡിയോ പുറത്തുവിട്ടതായി റിപ്പോർട്ടുണ്ട്. വഴുതിവീണാണ് വീണതെന്ന് അവർ പറഞ്ഞു. പരിക്കേല്‍ക്കാതെ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്നും അവള്‍ പറഞ്ഞു.

ജൂലൈയില്‍, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കുംഭെ വെള്ളച്ചാട്ടത്തില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാവല്‍ ഇൻഫ്ലുവൻസർ മരിച്ചിരുന്നു. ചിത്രീകരണത്തിനിടെ 300 അടി താഴ്ചയിലേക്ക് വീണായിരുന്നു ദാരുണാന്ത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ