Monday, August 31, 2026
Homeകേരളം60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം; ലക്ഷ്യം ചൂഷണം തടയലെന്ന് എംവിഡി.

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം; ലക്ഷ്യം ചൂഷണം തടയലെന്ന് എംവിഡി.

മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) വാഹൻ, സാരഥി പോർട്ടലുകൾ വഴിയുള്ള 60-ഓളം സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി (OTP) അധിഷ്ഠിത പരിശോധന നിർബന്ധമാക്കുന്നു.

നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും സമയക്കുറവും മുതലെടുത്ത് ചില ഇടനിലക്കാർ അപേക്ഷകർക്ക് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

നിലവിലുള്ള ഫേസ്‌ലെസ് സേവനങ്ങൾ കൂടാതെ ശേഷിക്കുന്ന സേവനങ്ങൾ കൂടി ആധാർ ഒടിപിയുടെ സഹായത്തോടെ പൂർണ്ണമായും ഓൺലൈനാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഓഫീസുകളെ ആശ്രയിക്കാതെ നേരിട്ട് സുരക്ഷിതമായി അപേക്ഷിക്കാൻ സാധിക്കുമെന്നും, ഇത് വഴി ഇടനിലക്കാരുടെ ചൂഷണം തടയാൻ കഴിയുമെന്നും എംവിഡി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ