കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പുറത്തിറക്കുന്ന ‘പിഎസ്‌സി ബുള്ളറ്റിനിൽ’ ആണ് ഗുരുതരമായ രീതിയിൽ ചിത്രങ്ങൾ മാറിവന്നത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് വിവരങ്ങൾ പങ്കുവെച്ച ഭാഗത്താണ് ഈ വലിയ പിഴവ് സംഭവിച്ചത്; മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം നൽകിയിരിക്കുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ്.
കഴിഞ്ഞ മാസം 15-ന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലാണ് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ പുറത്തിറങ്ങിയിട്ടും, ഇത്രയും വലിയൊരു പിഴവ് തിരുത്തി നൽകാൻ പിഎസ്‌സി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഉദ്യോഗാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.



