സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന.
നികുതി വരുമാനം കൂട്ടുന്നതിനൊപ്പം നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള പുതിയ നിർദേശങ്ങളും പ്രഖ്യാപിച്ചേക്കും.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ സാമ്പത്തിക വിഹിതങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ നിലപാടും ബജറ്റിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, തൊഴിൽ സൃഷ്‌ടി, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നുമാണ് പ്രതീക്ഷ.



