Thursday, June 18, 2026
Homeകേരളംസർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു; ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി.

സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു; ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി.

സർവകലാശാലകളിൽ ഗവർണർ പിടിമുറുക്കുന്നു. എം ജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടനാപട്ടിക തിരിച്ചയച്ച സിൻഡിക്കേറ്റ് നിലപാട് തള്ളി. ഗവർണറുടെ പുനഃസംഘടന അംഗീകരിച്ച് വൈസ് ചാൻസലർ ഉത്തരവിറക്കി. കാർഷിക സർവകലാശാലയിൽ വൈസ് ചാൻസിലർ ആയി ബിജെപി അധ്യാപക സംഘടന നേതാവിന് നിയമിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.

എംജി സർവ്വകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും സംഘപരിവാർവൽക്കരണം നടന്നുവന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് പുതിയ പരാതി. ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച ചാൻസിലറായ ഗവർണറുടെ നീക്കത്തെ സിൻഡിക്കേറ്റ് എതിർത്തിരുന്നു. രണ്ടുതവണ പുനസംഘടന ലിസ്റ്റ് തള്ളിയതോടെ ഇത് അംഗീകരിച്ചുകൊണ്ട് വൈസ് ചാൻസിലർ ഉത്തരവിറക്കി. സിൻഡിക്കേറ്റ് നിലപാട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി പുതിയ ഉത്തരവ് ഇറക്കിയത്.സർവകലാശാലയിലെ പി.ജി, യു.ജി. വിഭാഗങ്ങളിൽ 54 പഠനബോർഡുകളാണ് ഗവർണർ പുനസംഘടിപ്പിച്ചത്. സംഘപരിവാർ അനുകൂലികളായവരെയും യോഗ്യതയില്ലാത്തവരെയും നിയമിച്ചു എന്നാണ് ഇടത് സംഘടനകളുടെ ആക്ഷേപം.

കേരളാ കാർഷിക സർവകലാശാലയിലും സമാനമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടന നേതാവിനെ നിയമിക്കാനാണ് നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വി.സിയായി നിയമിക്കാനാണ് ശ്രമം. സർവകലാശാലയുടെ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിലും ഇടത് സംഘടനകൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com