Thursday, June 18, 2026
Homeകേരളംപി എസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം.

പി എസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം.

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പുറത്തിറക്കുന്ന ‘പിഎസ്‌സി ബുള്ളറ്റിനിൽ’ ആണ് ഗുരുതരമായ രീതിയിൽ ചിത്രങ്ങൾ മാറിവന്നത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് വിവരങ്ങൾ പങ്കുവെച്ച ഭാഗത്താണ് ഈ വലിയ പിഴവ് സംഭവിച്ചത്; മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം നൽകിയിരിക്കുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ്.

കഴിഞ്ഞ മാസം 15-ന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലാണ് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ പുറത്തിറങ്ങിയിട്ടും, ഇത്രയും വലിയൊരു പിഴവ് തിരുത്തി നൽകാൻ പിഎസ്‌സി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഉദ്യോഗാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com