Tuesday, September 1, 2026
Homeകേരളംയുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്സോ കേസ്.

യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്സോ കേസ്.

ഏഴംകുളം : അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പൊലീസ് കഴിഞ്ഞ മാസം പോക്സോ കേസെടുത്തിരുന്നത്. അന്ന് ഈ കേസിൽ ആരേയും പ്രതിചേർത്തിരുന്നില്ല.

പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്. നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ടു പ്രകാരമായിരുന്നു അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നത്. ഇതു കൂടാതെ അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരിൽ മർദിച്ച പരാതിയിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ