താമ്പാ-ഫ്ലോറിഡ: കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബാംഗമായ സൈമൺകുട്ടി (82) താമ്പയിൽ അന്തരിച്ചു. സംസ്കാരം ജൂലൈ 19 ന് ബ്രാൻഡൻ (താമ്പ, ഫ്ലോറിഡ) സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ, പരേതയായ ശോശാമ്മ സൈമൺകുട്ടി, ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്.
പുന്നത്തറ സെന്റ് തോമസ് പള്ളി ഇടവകാംഗമായിരുന്ന കെ.ജെ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും (പരേതർ) സീമന്ത പുത്രനായ ശ്രീ സൈമൺകുട്ടി, 1993 മുതൽ ചിക്കാഗോയിൽ താമസിച്ചു, ക്നാനായ കത്തോലിക്കാ (കോട്ടയം രൂപത) സഭയുടെ സജീവ അംഗമായിരുന്നു.
മക്കൾ: നോയൽ ചാരാത്ത് (ബോസ്റ്റൺ), സോയാൽ ചാരാത്ത് , ആൻസൽ തോമസ് (ഇരുവരും താമ്പ). മരുമക്കൾ: ജീഷ ചാരാത്ത് , റോസിലിൻ ചാരാത്ത് , സുജിത് തോമസ്.
സാഹോദരങ്ങൾ: തോമസ് ജോസഫ് (ന്യൂ യോർക്ക്), ജോൺസൻ മറ്റം (ഫിലഡൽഫിയ), സണ്ണി തോമസ് (UK), ആനന്ദവല്ലി തോമസ് (ഫിലഡൽഫിയ), ലില്ലിക്കുട്ടി ഏബ്രഹാം (ചുള്ളിക്കര), ഗ്രേസിക്കുട്ടി സൈമൺ (കാലിഫോർണിയ)



