Saturday, August 29, 2026
Homeകേരളം'ലഹരി വില്പന നടുത്തുന്നുവെന്ന് പരാതി': സ്വിഗി, സോമാറ്റോ ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ്...

‘ലഹരി വില്പന നടുത്തുന്നുവെന്ന് പരാതി’: സ്വിഗി, സോമാറ്റോ ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമാറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്. ലഹരി വിൽപന നടത്തുന്നു എന്ന് പരാതിയുണ്ട്. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. കർശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശിപാർശയും കേൾക്കാൻ പാടില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആംബുലൻസുകൾ ലഹരിവിൽപ്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതിയുണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിൻറെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയർ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതൽ വേണമെന്നുണ്ടായിരുന്നു. കയർ മേഖലയിൽ വളരെയേറെ പരിഷ്കരണം വേണം. പ്രതിസന്ധി പരിഹരിക്കാൻ പ്രായോഗിക സമീപനമുണ്ടാകും. കയർ മേഖലയിൽ പുതിയ നിയമനങ്ങൾ ഇനിയില്ല. പരസ്യം നൽകുന്നതും വേണ്ടെന്ന് നിർദ്ദേശം നൽകി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല.

കടത്തിൽ മുങ്ങി കിടക്കുമ്പോൾ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഹരിപ്പാട് മെഡിക്കൽ കോളേജ് നടത്തിപ്പ് സർക്കാരിന് തന്നെ. മുമ്പ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. കേരളത്തിൽ ഏത് ജില്ലയിലാണ് ഒന്നിലധികം മെഡിക്കൽ കോളേജുകൾ ഇല്ലാത്തത്. ആലപ്പുഴക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ദൂരെയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മാറണം.

വണ്ടാനം മെഡിക്കൽ കോളേജിന് താങ്ങാൻ കഴിയാത്ത രോഗികൾ നിലവിൽ വരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് വികസിപ്പിക്കണം. അതിന് എന്തിനാണ് പുതിയ മെഡിക്കൽ കോളേജ് വരുന്നതിനെ എതിർക്കുന്നത്. ജി സുധാകരൻ പണ്ടേ ഹരിപ്പാട് മെഡിക്കൽ കോളേജിന് എതിരാണ്. ഹരിപ്പാട് ഒരു മെഡിക്കൽ കോളേജ് കൂടി വന്നാൽ എന്ത് സംഭവിക്കാനാണ്.

അടുത്ത വർഷം കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം ആരംഭിക്കും.ജി സുധാകരൻ മുതിർന്ന നേതാവ്. അദേഹത്തിൻ്റെ നിർദ്ദേശങ്ങൾ പരിഗണിക്കും. 14 പ്രൊപ്പസലുകൾ നൽകിയിട്ട് ഒന്നിനും ഭരണാനുമതി ഇല്ലെന്ന് സുധാകരൻ പരാതി പറഞ്ഞിരുന്നു. വീര്യം കുറഞ്ഞ മദ്യം, പ്രതിപക്ഷത്ത് ഇരുന്നപ്പോൾ എതിർത്തിരുന്നു. അന്ന് അഴിമതി ഉന്നയിച്ചു. ഇന്ന് അഴിമതി ഇല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാവും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ കെ മഹേശൻ്റെ ആത്മഹത്യയിൽ പരാതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. അതിൻ്റെ പകർപ്പ് എനിക്കും കിട്ടി. നിലവിൽ നടപടി ഒന്നും സ്വീകരിച്ചില്ല. ഇന്നലെ ഷർട്ട് കീറിയത് ശ്രദ്ധിച്ചില്ല. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കീറിയിരുന്നില്ല. പിന്നീട് എവിടുന്നോ ആണ് കീറിയത്. അതും വാർത്തയായോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ