Monday, August 31, 2026
Homeകേരളംഓപ്പറേഷൻ തൂഫാൻ : "അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത്: 245 ഗ്രാം മാരക സിന്തറ്റിക് മയക്കുമരുന്നുമായി രണ്ട്...

ഓപ്പറേഷൻ തൂഫാൻ : “അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത്: 245 ഗ്രാം മാരക സിന്തറ്റിക് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ”.

കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാണിജ്യ അളവിൽ എം.ഡി.എം.എ (MDMA) എന്ന സിന്തറ്റിക് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. മയക്കുമരുന്നിന്റെ ഉത്പാദനം, വിതരണം, കടത്തിക്കൊണ്ടുപോകൽ എന്നിവ നിയമം മൂലം നിരോധിച്ചിരിക്കെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് മാരക സിന്തറ്റിക് ലഹരി മരുന്നായ 245.100 ഗ്രാം എം.ഡി.എം.എ അന്തർസംസ്ഥാന കടത്തിലൂടെ എത്തിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.

2026 ജൂൺ 25-ന് വൈകിട്ട് പൊൻകുന്നം വി.എച്ച്.എസ്.എസ്. ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റിലായവർ ചങ്ങനാശേരി പെരുന്ന, ഒളശ്ശപ്പുരയിടം വീട്ടിൽ ബാലന്റെ മകൻ നിബിൻ എൻ.ബി. (38), തൃക്കൊടിത്താനം, ഹാഷിം മൻസിലിൽ അനസ് ലെബയുടെ മകൻ ഹാഷിം ലെബ (29) എന്നിവരാണ്.

പിടിച്ചെടുത്ത എം.ഡി.എം.എയും കടത്തിനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾക്ക്‌ ശേഷം
പ്രതികളെ കോടതിയിൽ ഹാജരാക്കും.
ബഹു. ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു IPS ന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ ശിവപ്രസാദ്, നജീബ് കെ.എ., സുനിൽകുമാർ, രമേഷ് കുമാർ, എ.എസ്.ഐ. സുനിൽ, സി.പി.ഒമാരായ നൗഷാദ്, അനിൽകുമാർ, ബിജി, സിബി, പ്രതാപൻ, ജസ്റ്റിൻ, വിനോദ് എ.പി., വിനോദ് ജോസഫ്, ശ്രീരാജ്, രോഹിത് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ