Saturday, June 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 14 | ചൊവ്വ

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 14 | ചൊവ്വ

ബേബി മാത്യു അടിമാലി

മനസിലുണ്ടാകുന്ന നിസ്സാരമായ പോറൽ പോലും ചില നേരത്ത്‌ വല്ലാതെ തളർത്താറില്ലേ. പിണക്കവും മൗനവും അവഗണനയും മനുഷ്യനെന്ന കുഞ്ഞു ജീവിക്ക്‌ താങ്ങാനാകില്ല.

പ്രിയപ്പെട്ടവരുടെ അവഗണനയിൽ ഹൃദയമുരുകും. ഒരു കാര്യവുമില്ലാതെ വേദനിപ്പിക്കാൻ മനുഷ്യന്‌ പ്രത്യേകമൊരു കഴിവുണ്ട്‌. അതിലൊക്കെ മനസ്സിനെ തകരാൻ അനുവദിച്ചാൽ നമുക്ക്‌ ജീവിക്കാനാകില്ല.

വേദനിപ്പിക്കുന്ന മനുഷ്യരുടെയെല്ലാം അകത്ത്‌ ചില കുടില തകളുണ്ട്‌‌. അത്‌ അവരുടെ മാത്രം കാര്യമാണ്‌. പക്ഷേ, ആ കുടിലതകൾ കാരണം നമ്മുടെ സന്തോഷം നഷ്ടപ്പെടുമ്പോൾ തോൽക്കുന്നത്‌ നമ്മളല്ലേ.

അവരുടെ അസൂയക്കും ദുരഭിമാനത്തിനും മനസ്സിലെ പൂപ്പലുകൾക്കും നമ്മളെന്തു ചെയ്യാനാണ്‌. പോറലുകളിൽ നിന്ന് കരുണയുടെ ജലമൊമൊഴുകട്ടെ. പറിച്ചെറിയുന്തോറും തഴച്ചു വളരുന്ന കാട്ടുചെടിയാവണം.

വേദനിപ്പിച്ചവരെ വിജയങ്ങൾ കൊണ്ട്‌ വിസ്മയിപ്പിക്കണം‌. പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിത്തീർന്നു എന്ന ബൈബിൾ വാക്യം പോലെ, ഒരാൾ ഉപേക്ഷിച്ചെങ്കിൽ മറ്റൊരാൾ ഉയർത്തെഴുന്നേൽപ്പിന്റെ ഉമ്മ തരാൻ കാത്തിരിപ്പുണ്ട്‌.

എണ്ണൂറുകോടി മനുഷ്യരുള്ള ലോകമാണിത്‌. നമ്മളെങ്കിലും നമ്മുടെ വിലയറിയണം എന്നേയുള്ളൂ. ഓരോ വസ്തുവിനും മൂല്യമുണ്ട്. ഓരോ ആൾക്കും മഹത്വമുണ്ട്‌.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments