Sunday, May 24, 2026
Homeഇന്ത്യകുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും, മക്കളെയും വെട്ടി: രണ്ടു മക്കൾ കൊല്ലപ്പെട്ടു, ഭാര്യയും, ഒരു മകനും...

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും, മക്കളെയും വെട്ടി: രണ്ടു മക്കൾ കൊല്ലപ്പെട്ടു, ഭാര്യയും, ഒരു മകനും ഗുരുതരാവസ്ഥയിൽ

സേലം: തമിഴ്നാട്ടിലെ സേലത്തിന് സമീപത്തം ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. ദിവസ വേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ  തവമണി  (38) യും അരുൾ കുമാരി (10)യും ചികിത്സയിൽ തുടരുകയാണ്. ദമ്പതികളുടെ വിദ്യാധാരണി (13), അരുൾ പ്രകാശ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം അട്ടൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. രാവിലെ ഇവരുടെ വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സംഭവത്തിൽ പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കേസ് എടുത്തതായുമാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാളും ഭാര്യയും തമ്മിൽ പതിവായി കലഹിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com