Sunday, March 15, 2026
Homeഇന്ത്യകേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതുതായി അഞ്ച് ജില്ലകൾ കൂടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതുതായി അഞ്ച് ജില്ലകൾ കൂടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതുതായി അഞ്ച് ജില്ലകൾ കൂടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകൾ. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ ജില്ലകളുടെ പ്രഖ്യാപനം നടത്തിയത്.

ലഡാക്കിലെ ജനങ്ങൾക്ക് അതി വിപുലമായ അവസരങ്ങൾ നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അമിത് ഷാ പറഞ്ഞു.പുതിയ ജില്ലകൾ വരുന്നതോടെ ജനങ്ങൾക്കായി എല്ലാ മുക്കിലും മൂലയിലും ഭരണത്തിന്റെ ആനുകൂല്യങ്ങൾ എത്തിക്കാനാകും. ലഡാക്കിൽ വികസനം കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ മോദിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അഞ്ച് ജില്ലകൾ കൂടി ലഡാക്കിന് നൽകാൻ കേന്ദ്ര ആഭ്യന്ത മന്ത്രാലയം തീരുമാനിച്ചതെന്നും അമിത് ഷാ എക്സിൽ കുറിച്ചു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയതിന് ശേഷമാണ് ലഡാക്കിന് കേന്ദ്രഭരണ പ്രദേശം എന്ന പദവി ലഭിക്കുന്നത്. 2019 വരെ ജമ്മു കാശ്മീരിന്റെ ഭാഗമായിരുന്നു ലഡാക്ക്. പ്രത്യേക പദവി റദ്ദാക്കിയതോടെ ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയായിരുന്നു. ഇതോടെ ലഡാക്ക് നേരിട്ടുള്ള കേന്ദ്ര ഭരണത്തിൻ കീഴിലായി

ലഡാക്കിലെ പുതിയ അഞ്ച് ജില്ലകളുടെ രൂപീകരണം മികച്ച ഭരണത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള ചവിട്ടുപടിയാണെന്നും പുതിയ ജില്ലകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിലൂടെ സേവനങ്ങളും അവസരങ്ങളും ജനങ്ങൾക്ക് കൂടുൽ അടുത്തെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

നിലവിൽ ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ മാത്രമാണ് ലഡാക്കിനുള്ളത്. ഈ രണ്ട് ജില്ലകളിലും സ്വയംഭരണ ജില്ലാ കൌൺസിലുകളാണ് ഭരണം നിർവഹിക്കുന്നത്. പുതിയ ജില്ലകളുടെ പ്രഖ്യാപനത്തോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com