Wednesday, April 15, 2026
Homeഇന്ത്യബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി

ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി

ന്യൂഡൽഹി : ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു.

അതേസമയം, കേരളത്തിൽ  പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറി നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ച്കൊണ്ടായിരുന്നു മോഹൻ സിതാര അംഗത്വമെടുത്തത്.

ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് ബിജെപി അംഗത്വ പ്രചാരണത്തിന് തുടക്കമായത്. തൃശ്ശൂർ ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com