Monday, August 31, 2026
Homeഅമേരിക്കഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ "മോണ്ടി ക്രിസ്റ്റോ പ്രഭു" എന്ന നോവൽ ജനുവരി ആദ്യ വാരം...

ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ “മോണ്ടി ക്രിസ്റ്റോ പ്രഭു” എന്ന നോവൽ ജനുവരി ആദ്യ വാരം മുതൽ വിഷ്വൽ രൂപത്തിൽ മലയാളി മനസ്സ് വിഷ്വൽ മീഡിയായിൽ

വിശ്വ സാഹിത്യത്തിലെ ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ ഫ്രഞ്ച് സാഹിത്യത്തിലെ വിഖ്യാതമായ “മോണ്ടി ക്രിസ്റ്റോ പ്രഭു” എന്ന ക്ലാസിക്ക് നോവൽ, മലയാളി മനസ്സ് വിഷ്വൽ മീഡിയ പ്രേക്ഷകർക്കായി ജനുവരി ആദ്യ വാരം മുതൽ വിഷ്വൽ രൂപത്തിൽ എത്തുന്നു. 150 കൊല്ലങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും ഈ നോവലിലെ സ്ഥലങ്ങളും രാജ്യങ്ങളും ചരിത്രപരമായി പ്രാധാന്യമുള്ളവയും, യഥാർഥത്തിൽ ഇന്നും നിലനിൽക്കുന്നവയുമാണ്.

ഫ്രഞ്ച് ചരിത്രത്തിന്റെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൽ നെപ്പോളിയൻ ബോണപ്പാർട്ടിനേയും, അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും പൊരുതിയവരേയും ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ നീങ്ങുന്നത്. പ്രണയവും, ചതിയും, സാഹസവും, സംഘർഷഭരിതമായ പോരാട്ടങ്ങളും അന്തിമ വിജയവുമെല്ലാം ഈ നോവലിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

എൻ. മൂസക്കുട്ടി മലയാളത്തിൽ സംഗൃഹീത പുനരാഖ്യാനം നിർവ്വഹിച്ച ഈ നോവലിനെ വിഷ്വൽ രൂപത്തിൽ വോയ്സ് ഓവർ നൽകി അണിയിച്ചൊരുക്കുന്നത് മലയാളി മനസ്സ് ഗ്രാഫിക്ക് ഡിസൈനർ സിസി ബിനോയ് ആണ്. ഇതിന് അതിമനോഹരമായ എഡിററിംഗ് നിർവ്വഹിച്ചിരിക്കുന്നത് ഡോൺ ബിനോയ്

കാത്തിരിക്കുക … ജനുവരി ആദ്യവാരം മുതൽ മലയാളി മനസ്സ് വിഷ്വൽ മീഡിയയിൽ ആരംഭിക്കുന്നു. ….. “മോണ്ടി ക്രിസ്റ്റോ പ്രഭു”

വോയ്സ് ഓവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ