Monday, August 31, 2026
Homeഅമേരിക്കനവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ നാലാമതൊരുവട്ടം കൂടി മത്സരിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ നാലാമതൊരുവട്ടം കൂടി മത്സരിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചാല്‍ നാലാമതൊരുവട്ടം കൂടി മത്സരിക്കാന്‍ നില്‍ക്കില്ലെന്ന നിലപാട് തുറന്നു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറ്റ് ഹൗസിലേക്കുള്ള മൂന്നാമത്തെ ജനവിധി തേടുമ്പോള്‍, പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ നാലാം വട്ടം വീണ്ടും മത്സരിക്കുമോ എന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. ഒരിക്കലുമില്ലെന്നായിരുന്നു 78കാരനായ ട്രംപിന്റെ പ്രതികരണം. അങ്ങനൊരു കാര്യം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ് ഉയര്‍ത്തുന്നത്. ദേശവ്യാപകമായി ഹാരിസിനാണ് വലിയ പിന്തുണ ലഭിക്കുന്നതും. 2016 യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിന് 2020ല്‍ ജോ ബൈഡനോട് മത്സരിച്ച് തോല്‍ക്കേണ്ടി വന്നിരുന്നു. വോട്ടിംഗില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണമാണ് അന്നു മുതല്‍ ബൈഡന് എതിരെ ട്രംപ് ഉയര്‍ത്തുന്ന ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ