Sunday, December 8, 2024
Homeഅമേരിക്കമൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചു ഓസ്ട്രേലിയൻ ബിഷപ്പിന്‍റെ പ്രസ്ഥാവന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചു ഓസ്ട്രേലിയൻ ബിഷപ്പിന്‍റെ പ്രസ്ഥാവന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

മൂന്നാം ലോക മഹായുദ്ധ ഭീതിയിലാണ് ലോകം. ഒരു ഭാഗത്ത് യുക്രൈന്‍ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈയ്നെ സഹായിക്കാനായി കൂടുതൽ ശക്തമായ ആയുധങ്ങള്‍ നല്‍കാനുള്ള നാറ്റോയുടെ നീക്കം, തങ്ങളുടെ ആണവ നയത്തെപോലും പുനർനിര്‍മ്മിക്കാന്‍ റഷ്യയെ പ്രയരിപ്പിച്ചിരിക്കുന്നു. മറുഭാഗത്ത് നീണ്ട യുദ്ധത്തിന് ശേഷം താത്കാലിക വെടിനിര്‍ത്തിൽ ധാരണയിലേക്ക് ലെബണനും ഇസ്രയേലും എത്തി ചേര്‍ന്നെങ്കിലും ഇറാനും സിറിയയും ഒപ്പം ഹമാസും ഹിസ്ബുള്ളയും  ഇസ്രയേലുമായി ഏത് നിമിഷവും ഒരു പോരാട്ടത്തിന് ഒരുങ്ങമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

അതേസമയം ചൈനയും തായ്‍വാനുമായി നിലനില്‍ക്കുന്ന അശാന്തി ഏഷ്യന്‍ വന്‍കരയിലും അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്നു. ഇതിന് പിന്നാലെയാണ് കാനഡയ്ക്കും യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കും ഇറക്കുമതി തീരുവ കൂട്ടുമെന്ന നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്ഥാവനയും അതിനുള്ള ചൈനയുടെ മറുപടിയും.

ലോകത്തെ വന്‍ശക്തികള്‍ക്കിടയിലെ ഈ അസ്വസ്ഥതകളില്‍ മറ്റ് രാജ്യങ്ങളില്‍ വലിയ ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്.  ഈ അസ്വസ്ഥതകള്‍ക്കിടയിലേക്ക് ഒരു ഓസ്ട്രേലിയൻ ബിഷപ്പ് നടത്തിയ മനുഷ്യവംശത്തിന്‍റെ ഭാവിയെ കുറിച്ചുള്ള പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഷപ്പ് മാർ മാരി ഇമ്മാനുവലാണ് മൂന്നാം ലോകമഹായുദ്ധം വിനാശകരമാകുമെന്ന് അവകാശപ്പെട്ട് കൊണ്ട് രംഗത്തെത്തിയത്.

അനേകം ജീവനുകൾ നഷ്ടപ്പെടും, അതിജീവിക്കുന്നവർ അങ്ങനെ ചെയ്തതിൽ പിന്നീട് ഖേദിക്കും. മനുഷ്യരാശിയുടെ ഇരുണ്ട ഭാവിയാണ് താൻ മുൻകൂട്ടി കാണുന്നതെന്നുമാണ് ബിഷപ്പ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടായ എക്സില്‍ കുറിച്ച്.

മൂന്നാം ലോകമഹായുദ്ധം വൻ നാശം വിതയ്ക്കുമെന്ന് ബിഷപ്പ് മാർ മാരി ഇമ്മാനുവൽ തന്‍റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് ഡെയ്ലി സ്റ്റാറാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടും, അതിജീവിക്കുന്ന മൂന്നിൽ രണ്ട് ഭാഗം പേരും തങ്ങൾ ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകും. ഭൂമിലെ എല്ലാം യുദ്ധത്തില്‍ ഉരുകിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഒരു പ്രദര്‍ശന വസ്തുമാത്രമായിരിക്കില്ലെന്നും അവ പ്രയോഗിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ പുതിയ ആണവ നയത്തിന് പിന്നാലെ ആണവ ആക്രമണത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് അമേരിക്കയുടെ ഫെഡറൽ എമർജന്‍സി മാനേജ്മെന്‍റ് ഏജന്‍സി (ഫെമ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ബിഷപ്പിന്‍റെ വെളിപാടുകളും സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം ബാബ വാംഗ, നോസ്ട്രഡാമസ് തുടങ്ങിയ ലോക പ്രശസ്ത ഭാവി പ്രവചനക്കാരും മുമ്പ്, ലോകത്ത് അതിരൂക്ഷമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇത്തരം സംഘർഷങ്ങളില്‍ വലിയൊരു ഭാഗം ജനങ്ങളും ഇല്ലാതാകുമെന്നും പ്രവചിച്ചിട്ടുണ്ട്. അതേസമയം അടുത്തകാലത്തായി ആഗോള തലത്തില്‍ ശക്തമാകുന്ന യുദ്ധ സംഘർഷങ്ങള്‍ ലോകമെങ്ങുമുള്ള ജനങ്ങളില്‍ ഭാവിയെ കുറിച്ച് വലിയ തോതിലുള്ള ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments